KeralaLatest NewsNewsIndia

മകളെ അച്ഛന്‍ കുത്തിക്കൊന്നു : കൊലയ്ക്ക് പിന്നില്‍

മലപ്പുറം: അരീക്കോട് 22 കാരിയെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിരയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല വിവാഹം. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയുമായി രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button