KeralaLatest NewsNews

കോണ്‍ഗ്രസിനും വോട്ട് ചെയ്യും – കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്‌•ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്താക്കാൻ തിരഞ്ഞെടുപ്പു സമയത്തു ലഭിക്കുന്ന മുഴുവൻ അവസരവും സി.പി.ഐ.എം വിനിയോഗിക്കും. ഇടതുപക്ഷ സ്ഥാനാർഥികളില്ലാത്ത സ്ഥലത്തു ബിജെപിയെ തോൽപിക്കാൻ കഴിവുള്ള സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യും. കോണ്‍ഗ്രസ് ആണെങ്കില്‍ അവര്‍ക്കും ചെയ്യും. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും കാസർകോട് തായന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

തൃപുരയിലെ പരാജയത്തിൽ നിന്നു പാഠം പഠിച്ചു തിരിച്ചു വരും. പരാജയത്തിന്റെ പേരു പറഞ്ഞ് സി.പി.എമ്മിനെ ഇല്ലാതാക്കാൻ ആരും നോക്കണ്ടതില്ല. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ‌ ബി.ജെ.പിക്കു പുറത്തുപോകേണ്ടി വരും. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പോലും ചർച്ചയ്ക്കെടുക്കാൻ തയാറാകാതെ ജനാധിപത്യവിരുദ്ധ നിലപാടാണു ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button