പൊഖ്റാന്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 8.42 ഒാടെ രാജസ്ഥാനിലെ പൊഖ്റാനിലാണ് പരീക്ഷണം നടന്നത്. യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് 300 കിലോയോളം സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുണ്ട്.
സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന മിസൈലാണ് ബ്രഹ്മോസ്. റഷ്യയുടെ സഹായത്തോടെ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം വികസിപ്പിച്ചെടുത്ത മിസൈലാണ്ബ്രഹ്മോസ്. ശബ്ദത്തേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് ബ്രഹ്മോസ്. ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ കരുത്തില്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. 2020 ഒാടെ ബ്രഹ്മോസ് പ്രെജക്റ്റ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments