തൃശൂര്‍: പരുക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രോഗി ആംബുലന്‍സില്‍ മല-മൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് ഡ്രൈവര്‍ തലകീഴായി നിര്‍ത്തി. രോഗിയെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്ന വഴിയാണ് സംഭവം.
നാട്ടുകാര്‍ ഇടപെട്ടതോടെ സംഭവം വിവാദമായി. ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന്റെ മുമ്പില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ രോഗിയുടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവശനിലയിലായ രോഗി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇയാള്‍ രോഗിക്കുനേരെ ഈ ക്രൂരത കാണിച്ചത്.
സംഭവസമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ടപ്പോള്‍, രോഗി ആംബുലന്‍സില്‍ മല- മൂത്ര വിസര്‍ജനം നടത്തിയെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. ടൂറിസ്റ്റ് ബസ് ഒന്നുമല്ലല്ലോ ഇത്ര രോഷം പ്രകടിപ്പിക്കാന്‍ എന്ന നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ച് രോഗിയെ മാറ്റാന്‍ തയ്യാറായതെന്നാണ് വിവരം.
Post Your Comments