Latest NewsIndiaNews

ആധാർ കേസ് ഇന്നും സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി : ആധാര്‍ കേസ് വാദം സുപ്രീം കോടതിയില്‍ തുടരും.രാജ്യത്തുള്ള 30 കോടിയിലധികം വരുന്ന പട്ടിണിക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ഇന്നലെ അറിയിച്ചിരുന്നു.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ .കെ വേണുഗോപാല്‍ വാദിച്ചു.

Read also:സോണിയ ഗാന്ധിയുടെയും മേരി കോമിന്റെയും ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

കോടതിയുടെ വിശ്വാസത്തിനായി ഡിജിറ്റല്‍ സംവിധാനത്തോടെ ആധാറിന്റെ സുരക്ഷിതത്വം എങ്ങനെയെന്ന്‍ കാണിക്കാന്‍ UIDAI തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button