കൊച്ചി•കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറലായ ചിത്രമാണിത്. മാസം തികയാതെ പ്രസവിച്ച മകള്‍ക്ക് ‘അച്ഛന്റെ നെഞ്ച് തുളച്ച് ശ്വാസം’ നല്‍കുന്നുവെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെത്തിയ ചിത്രം ലക്ഷക്കണക്കിന് പേരാണ് അതിന്റെ പ്രായോഗികത പോലും ചിന്തിക്കാതെ കണ്ണുമടച്ച് ഷെയര്‍ ചെയ്തത്. ഒരു വര്‍ഷത്തോളമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ ചിത്രം കഴിഞ്ഞദിവസമാണ് നമ്മുടെ നാട്ടില്‍ വൈറലായത്. ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.
എന്നാല്‍, ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോ.ഷിനു ശ്യാമളന്‍. കംഗാരു മദര്‍ കെയര്‍ (കെ.എം.സി) എന്നു പറഞ്ഞാൽ മാസം തികയാത്തതോ അല്ലെങ്കിൽ തൂക്കം കുറവുള്ള കുട്ടികളെ അവരുടെ അച്ഛന്റെയോ അമ്മയുടെയോ മാറിൽ ചേർത്തു കിടത്തും. അവരുടെ ചൂട് പറ്റി കുഞ്ഞു കിടക്കും. അല്ലാതെ അച്ഛന്റെയോ അമ്മയുടേയോ നെഞ്ചു തുറന്നു കുഞ്ഞിന്റെ തല അതിന്റെ ഉള്ളിലോട്ട് കയറ്റി.. എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന് ഷിനു ചോദിക്കുന്നു.
തന്റെ മകളെയും രണ്ടുമാസം ഇതുപോലെ കിടത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിൽ കാണുന്നത് കുട്ടിയുടെ തലയിൽ ട്യൂബുകളും മറ്റും പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചതിനാൽ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളിൽ ആണെന്ന് തോന്നുന്നതാവാമെന്നും ഡോക്ടര്‍ പറയുന്നു.
കുട്ടിക്ക് സര്‍ജറി വല്ലതും കഴിഞ്ഞതാണോ എന്നറിയില്ല. എന്തായാലും ഒരു കാരണവശാലും അച്ഛന്റെ നെഞ്ചു തുറന്ന് കുട്ടിയുടെ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളിൽ അല്ല. അല്ലെങ്കിൽ അച്ഛന്റെ ശ്വാസനാളത്തിൽ നിന്നല്ല കുട്ടി ശ്വസിക്കുന്നതെന്നും ഡോ.ഷിനു പറഞ്ഞു.
ഡോ.ഷിനുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ കൂടി അന്വേഷിക്കുന്നത് നല്ലതാകും.(ഇന്നത്തെ വാർത്ത)
KAngaroo Mother care (KMC) എന്നു പറഞ്ഞാൽ മാസം തികയാത്തതോ അല്ലെങ്കിൽ തൂക്കം കുറവുള്ള കുട്ടികളെ അവരുടെ അച്ഛന്റെയോ അമ്മയുടെയോ മാറിൽ ചേർത്തു കിടത്തും. അവരുടെ ചൂട് പറ്റി കുഞ്ഞു കിടക്കും. അല്ലാതെ അച്ഛന്റെയോ അമ്മയുടേയോ നെഞ്ചു തുറന്നു കുഞ്ഞിന്റെ തല അതിന്റെ ഉള്ളിലോട്ട് കയറ്റി.. എന്തൊക്കെയാണ് എഴുതിയിരിക്കുന്നത്..
എന്റെ മകളെ 2 മാസം ഞാനും ഇതുപോലെ കിടത്തിയിട്ടുണ്ട്. പക്ഷെ നിങ്ങൾ പറയുന്ന KMC യിൽ ചിത്രത്തിൽ കാണുന്നത് കുട്ടിയുടെ തലയിൽ ട്യൂബുകളും മറ്റും പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചതിനാൽ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളിൽ ആണെന്ന് തോന്നുന്നതാവാം. അതോ കുട്ടിക്ക് തലയിൽ എന്തെങ്കിലും സർജറി കഴിഞ്ഞതാണോ ..അറിയില്ല കൂടുതൽ വിവരങ്ങൾ . എന്തായാലും ഒരു കാരണവശാലും അച്ഛന്റെ നെഞ്ചു തുറന്ന് കുട്ടിയുടെ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളിൽ അല്ല. അല്ലെങ്കിൽ അച്ഛന്റെ ശ്വാസനാളത്തിൽ നിന്നല്ല കുട്ടി ശ്വസിക്കുന്നത്.
9000 ആളുകൾ like ചെയ്യുകയും അനേകം SHARE പോയ ഈ വാർത്തയുടെ സത്യം ഇതാണ്.
Dr Shinu Syamalan
Post Your Comments