യുഎഇ: ഷാര്‍ജ പോലീസിന്റെ സമയോചിത ഇടപെടലില്‍ ഗര്‍ഭിണിക്ക് സുഖ പ്രസവം. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ട്രാഫിക്കില്‍ പെട്ടതായിരുന്നു യുവതിയും ഭര്‍ത്താവും. ആശുപത്രിയില്‍ എങ്ങനെ എത്തും എന്ന ചിന്തയിലായിരുന്നു ഇരുവരും. യുവതിക്ക് പ്രസവ വേദന കലശലാവുകയും ചെയ്തു.
also read: കാമുകിയുടെ മുറിയില്‍ രഹസ്യമായെത്തിയ 19 കാരനെ പിതാവ് കണ്ടപ്പോള്‍; ഷാര്‍ജയില്‍ നടന്ന സംഭവം ഇങ്ങനെ
തുടര്‍ന്ന് യുവാവ് ഉടന്‍ തന്നെ ഷാര്‍ജ പോലീസിനെ വിളിക്കുകയായിരുന്നു. തന്റെ നിസഹായാവസ്ഥ പോലീസിനോട് പയുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സംഘം പോലീസ് എത്തുകയും ഇരുവരെയും ഗതാഗത കുരുക്കില്‍ നിന്നും രക്ഷിക്കുകയുമായിരുന്നു.
തുടര്‍ന്ന് യുവതിയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുകയും യുവതി സുരക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
Post Your Comments