Latest NewsNewsIndia

പാക്കിസ്ഥാനിൽ രൂപയുടെ മൂല്യം ഇടിയുന്നു

പാക്കിസ്ഥാന്‍:പാക്കിസ്ഥാനില്‍ രൂപയുടെ മൂല്യം ഇടിയുന്നു.തിങ്കളാഴ്ച മൂല്യം 110.5 ആയിരുന്നു എന്നാല്‍ ചൊവ്വാഴ്ച അത് 115.5 ലേക്ക് താണു. പത്ത് വർഷത്തിനിടയിലെ ഉണ്ടായ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.ഈ വര്‍ഷം ഒരിക്കല്‍ കൂടി രൂപയുടെ മൂല്യം ഇടിയുമെന്ന് പറയുന്നു.

നിവധി സ്ഥാപനങ്ങള്‍ പാക്കിസ്ഥാനില്‍ വളര്‍ന്നു വന്നിട്ടുണ്ട് എന്നാല്‍ അവയൊന്നും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്ന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്ബിപി) വക്താവ് അബിദ് ഖമർ പറഞ്ഞു. അതേസമയം, വിദേശനാണ്യ വിനിമയ വിപണി വിപുലീകരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് പിന്തുണ നല്‍കിയില്ലെന്നും ഖമർ പറഞ്ഞു.

Read more:ലൈഫ്‌സ്റ്റൈല്‍ പ്രൊജക്ടിനായി യു.എ.ഇ അധികൃതര്‍ മുടക്കുന്നത് 30 ബില്ല്യണ്‍ ദിര്‍ഹം

ഈ വര്‍ഷം സൈനീക പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയും.ചൈനയുമായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ചൈനയിലെ ബെൽറ്റ്, റോഡ് പ്രോജക്ടുകൾക്കുള്ള യന്ത്രങ്ങളുടെ വാങ്ങിയതുമൂലം പാകിസ്താന്റെ കറൻറ് അക്കൗണ്ട് കമ്മിയായി എന്നാല്‍ രാജ്യത്തിന് അന്താരാഷ്ട്ര നാണയ ഫണ്ട് (ഐഎംഎഫ്)കടം നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇത്തരമൊരു കടമെടുക്കല്‍ ഇപ്പോള്‍ പാക്കിസ്ഥാന്‍ ചിന്തിക്കുന്നില്ലെന്ന്‍ ധനമന്ത്രി മന്ത്രി മുഫ്താ ഇസ്മായിൽ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button