മെക്സിക്കോ: കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ നിക്കോളാസ് ബ്രാവോ മൃഗശാലയിലാണ് ദാരുണ സംഭവം നടന്നത്. സിംഹം ഇയാളെ കൊല്ലുകയും ശരീരഭാഗങ്ങള്‍ ഭക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ മരണത്തിനു കാരണമായത് കൂട് അടയ്ക്കുന്നതില്‍ പറ്റിയ പിഴവാണെന്ന് കരുതുന്നത്. സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഗുസ്താവോ സെറാനോ കാര്‍ബജാല്‍ എന്ന 28 കാരനാണ്.
read also: ടിക്കറ്റ് എടുക്കാതെ മൃഗശാലയില്‍ കയറിയയാളെ കടുവ കടിച്ചുകൊന്നു
22 വയസ്സുള്ള കിംബ എന്ന ആണ്‍ സിംഹമാണ് ഏഴു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുസ്താവോയെ ആക്രമിച്ചു കൊലപ്പെടുത്തിയത്. സിംഹത്തിന്റെ ആഴത്തിലുള്ള കടിയേറ്റത് കാര്‍ബജാലിന്റെ കഴുത്തിലാണ്. പുറകില്‍ നിന്നാണ് സിംഹം ആക്രമിച്ചതെന്നും ആദ്യത്തെ കടിയില്‍ തന്നെ കഴുത്തൊടിഞ്ഞ് കാര്‍ബജാല്‍ മരിച്ചിരിക്കാമെന്നുമാണ് നിഗമനം. ശബ്ദം കേട്ട് സഹപ്രവര്‍ത്തകരെത്തുമ്പോള്‍ സിംഹക്കൂട്ടില്‍ ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന കാര്‍ബജാലിനെയാണ് കണ്ടത്.
Post Your Comments