KeralaLatest NewsNews

ഇന്ത്യയില്‍ വലിപ്പത്തിൽ എട്ടാം സ്ഥാനത്ത് കണ്ണൂർ വിമാന താവളവും

കണ്ണൂര്‍ : രാജ്യത്തെ വലിയ ടെര്‍മിനലുകളുടെ പട്ടികയിലേക്ക് കണ്ണൂര്‍ വിമാനത്താവളവും.ഇന്ത്യയില്‍ എട്ടാം സ്ഥാനമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്.

നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം ഈ മാസം തന്നെ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.ചെറിയ മിനുക്ക്‌ പണികള്‍ മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Read also:തന്റെ ജീവചരിത്ര രചയിതാവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സഞ്ജയ് ദത്ത്

കൂടുതല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്ന വിധത്തിലാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം.കൂടാതെ 48 പരിശോധന കൗണ്ടറുകള്‍, 16 എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവ എട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാനാകുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാന്‍ ചെക്ക് ഇന്‍ കൗണ്ടറുകളിലും ബാഗേജ് ഏറ്റുവാങ്ങുന്ന സ്ഥലത്തും വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കെട്ടിടത്തില്‍ നിന്ന് വിമാനത്തിലേക്ക് കയറാനുള്ള എയ്റോബ്രിഡ്ജുകള്‍ മൂന്നെണ്ണം സ്ഥാപിച്ചിട്ടുണ്ട്. ഇനി മൂന്നെണ്ണം കൂടി സ്ഥാപിക്കാനൊരുങ്ങുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button