കൊച്ചി: നോര്‍ത്ത് പറവൂരിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.ബലാല്‍സംഗത്തിനിടെ പ്രതികരിച്ച മോളി(61)യെ കഴുത്തില്‍ തുണി ചുറ്റിയാണ് പ്രതി മുന്ന എന്ന പരിമള്‍ സാഹു(26) കൊലനടത്തിയത്.
പള്ളിയിലെ പെരുന്നാളിന് പോയ പ്രതി അവിടെവെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന്‍ മദ്യപിച്ചു.ഒന്നരയോടെ മോളിയുടെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി ആക്രമിക്കുകയായിരുന്നു.
മോളിയുടെ ബുദ്ധിമാന്ദ്യമുള്ള മകന്‍ ഡെന്നി സംഭവം കണ്ടെങ്കിലും മുന്ന പരിചയമുള്ള ആളായതുകൊണ്ട് ഡെന്നി സംഭവം മനസിലാകാതെ നിന്നു.എന്നാല്‍ പ്രതി മകനാണെന്ന് വരുത്തി തീര്‍ക്കാന്‍ മുന്ന ശ്രമിക്കുകയുണ്ടായി.
Read also:ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം
ഡെനിയുടെ ദേഹത്ത് രക്തം പുരട്ടുകയും ചെയ്തു. അതുകൊണ്ടു തന്നെ പോലീസ് ആദ്യം സംശയിച്ചത് ഡെനിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെനി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുന്നയുടെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തിലേ തന്നെ വ്യക്തമായി. മോളിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞ് ഇയാള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു.
പിന്നീട് മോളി തനിക്ക് പണം തരാനുണ്ടായിരുന്നുവെന്നും അതിന്റെ വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നും ഇയാള്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചിരുന്നില്ല.അതോടൊപ്പം പോലീസ് അന്വേഷണം ഉര്‍ജിതമാക്കുകയും ചെയ്തു.
Post Your Comments