സൗദി: സൗദിയില്‍ വെച്ച് മരിച്ച പ്രവാസി വീട്ടുജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. പാസ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് സിസ്റ്റത്തില്‍ സ്ത്രീയുടെ ശരീര അടയാളങ്ങള്‍ വ്യക്തമാകാതെ വന്നതോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാതിരുന്നത്.
ശ്രീലങ്കന്‍ വംശജയായിരുന്ന സനസി സുപ്പൈയയുടെ മൃതദേഹമാണ് നാട്ടിലേക്ക് രണ്ട് വര്‍ഷത്തിന് ശേഷം അയച്ചത്. രണ്ട് പതിറ്റാണ്ടുകളായി സ്ത്രീ സൗദിയില്‍ വീട്ട് ജോലി ചെയ്തിരുന്നു. 2015 ഡിസംബറിലാണ് രോഗം ബാധിച്ച സനസിയെ ദമാമിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മറ്റൊരു സ്ത്രീയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് 2015 ഡിസംബര്‍ 25ന് സനസി മരിക്കുകയായിരുന്നു.
also read: സൗദി രാജകുമാരന്റെ ഓഫീസിലൂടെ ഒരു യാത്ര
എന്നാല്‍ ആരും മൃതദേഹം ഏറ്റുവാങ്ങാനെത്തിയില്ല. തുടര്‍ന്ന് പോലീസ് സംഭവം അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തില്‍ സനസയുടെ പാസ്പോര്‍ട്ട് കാലാവധി 2000ല്‍ അവസാനിച്ചതായി വ്യക്തമായി. ഔദ്യോഗിക രേഖകള്‍ ഒന്നും ഇല്ലാതെയാണ് സ്ത്രീ ജോലി ചെയ്തിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയുടെ വിസയിലാണണ് സനസി എത്തിയതെന്ന് വ്യക്തമായി.
രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് സനസിയുടെ സ്പോണ്‍സറെ സൗദി കണ്ടെത്തിയത്. സ്പോണ്‍സറും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ സൗദി തീരുമാനിക്കുകയായിരുന്നു.
Post Your Comments