വാഷിങ്ടൻ: ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ബില്‍ യുഎസ് പാര്‍ലമെന്റില്‍. കോൾ സെന്റർ മേഖലയിലെ ജോലികൾ പുറത്തേക്കു പോകുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലാണ് യുഎസ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ഒഹായോയിൽ നിന്നുള്ള ഡമോക്രാറ്റ് സെനറ്റർ ഷെറോഡ് ബ്രൗൺ അവതരിപ്പിച്ച ബിൽ പാസായാൽ ഇന്ത്യയ്ക്കു വൻ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കോൾസെന്റർ ഇനത്തിൽ ഇന്ത്യയ്ക്ക് പ്രതിവർഷം 2800 കോടി ഡോളറിന്റെ (1.82 ലക്ഷം കോടി ഇന്ത്യൻ രൂപ) വരുമാനമുണ്ടെന്നും ബ്രൗൺ പറയുന്നു.ഇതിനിടെ, കലിഫോർണിയയിൽ സാൻഫ്രാൻസിസ്കോ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും എച്ച്–1ബി വീസ വിരുദ്ധ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
‘കോൾ സെന്ററുകളിലെ ജീവനക്കാർ കോൾ എടുക്കുമ്പോൾ ഏതു രാജ്യത്താണു കോൾ സെന്റർ പ്രവർത്തിക്കുന്നതെന്നു പറയണം, വിദേശത്താണെങ്കിൽ അമേരിക്കയിൽ തന്നെയുള്ള സർവീസ് ഏജന്റിനു കോൾ കൈമാറാൻ ആവശ്യപ്പെടണം, രാജ്യത്തിനു പുറത്ത് ഇത്തരം ജോലികൾ നൽകിയിട്ടുള്ള കമ്പനികളുടെ പട്ടിക തയാറാക്കുകയും അങ്ങനെ ചെയ്യാത്ത കമ്പനികൾക്കു കരാർ നൽകുന്നതിനു മുൻഗണന നൽകുകയും ചെയ്യണം’ തുടങ്ങിയവയാണ് ബ്രൗണിന്റെ ആവശ്യങ്ങൾ.
Post Your Comments