എല്ലാവര്‍ക്കും പരിചയമുള്ള ഒരു വസ്തുവാണ് വെറ്റില. എന്നാല്‍ വെറ്റിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. നമ്മള്‍ വിചാരിക്കുന്നതുപോലെ പാക്കിനൊപ്പം മുറുക്കാന്‍ മാത്രമല്ല വെറ്റില ഉപയോഗിക്കുന്നത്. മറിച്ച് ചര്‍മത്തിനും ആരോഗ്യത്തിനും ഒക്കെ വെറ്റില നല്ലതാണ്.
നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവില്‍ വെറ്റില വച്ച ശേഷം ബാന്‍ഡേജിട്ടാല്‍ മുറിവ് വേഗം ഉണങ്ങും. കൂടാതെ ചര്‍മ സൗന്ദര്യത്തിനും വെറ്റില വളരെ ഉത്തമമാണ്. വെറ്റില അരച്ച് തേനും ചേര്‍ത്ത് മുഖത്ത് ചേര്‍ക്കുന്നത് ചര്‍മത്തിന്‍റെ നിറം കൂടാന്‍ സഹായിക്കും.
Also Read : വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേര്‍ത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയില്‍ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തില്‍ വച്ചാല്‍ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.
വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നല്‍കുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാന്‍ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.
ശ്വസന പ്രശ്‌നങ്ങള്‍ക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയില്‍ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചില്‍ വച്ചാല്‍ ശ്വാസംമുട്ടല്‍ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാല്‍ ആശ്വാസം ലഭിക്കും.
ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയില്‍ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. വെറ്റില ഒരു കഫ്‌സിറപ് ആയി ഉപയോഗിക്കാം. പുറംവേദന കൊണ്ട് വിഷമിക്കുന്നവര്‍ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയില്‍ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീര്‍ക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.
ഒരുടീസ്പൂണ്‍ വെറ്റില നീരില്‍ തേന്‍ ചേര്‍ത്താല്‍ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാല്‍ ഉന്‍മേഷം ലഭിക്കും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാന്‍ വെറ്റിലനീര് നെറ്റിയില്‍ പുരട്ടിയാല്‍ മതി. ചര്‍മരോഗങ്ങള്‍ക്കും വെറ്റില ഗുണം ചെയ്യും. അലര്‍ജികള്‍, ചൊറിച്ചില്‍, വ്രണങ്ങള്‍, ശരീര ദുര്‍ഗന്ധം ഇവയ്‌ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതില്‍ മഞ്ഞള്‍ ചേര്‍ത്ത് വേദനയോ അലര്‍ജിയോ ഉള്ളിടത്ത് പുരട്ടിയാല്‍ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
Post Your Comments