Latest NewsKeralaNews

ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്

ചെങ്ങന്നൂര്‍ : ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥിയായ സജി ചെറിയാന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും.

1991 മുതല്‍ 2001 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ചെങ്ങന്നൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ശോഭന പിന്നീട് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. 2005 ല്‍ കെ കരുണാകരനൊപ്പം കോണ്‍ഗ്രസ് വിട്ട് ശോഭന ഡിഐസിയില്‍ ചേര്‍ന്നിരുന്നു.

പിറ്റേവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിലാണ് ഡിഐസി മത്സരിച്ചതെങ്കിലും ഡിഐസി സ്ഥാനാര്‍ത്ഥിയായ ശോഭനയ്ക്ക് പക്ഷേ ചെങ്ങന്നൂര്‍ സീറ്റ് കിട്ടിയില്ല. ശോഭനയ്ക്ക് പകരം അന്ന് കെഎസ്യു പ്രസിഡന്റായിരുന്ന പിസി വിഷ്ണുനാഥിനാണ് കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സീറ്റ് നല്‍കിയത്. ശോഭന തോല്‍ക്കുകയും വിഷ്ണുനാഥ് ജയിക്കുകയും ചെയ്തതോടെ ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് പിടിമുറുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button