സൗദി രാജകുമാരൻ അൽവാലിദ് ബിൻ താലാൽ രാജ്യത്തിന്റെ അഴിമതി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സർക്കാരുമായി രഹസ്യ കരാറിലെത്തിയെന്ന് റിപ്പോർട്ട്. പക്ഷെ കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത് തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും സർക്കാരിന്റെ നയങ്ങളെ മാനിക്കണമെന്നും അതിനാൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാറുമായുള്ള നടപടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
read also: വിവാദ വിഷയങ്ങളില്‍ ആദ്യമായി പ്രതികരിച്ച് സൗദി രാജകുമാരൻ
മാത്രമല്ല അദ്ദേഹം രാജ്യത്തിന്റെ വളർന്നുവരുന്ന ആഭ്യന്തര പദ്ധതികളുടെ ഫണ്ട് സംബന്ധിച്ചുള്ള ചർച്ചകളും നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പിഎഫ് മാതൃകയിലുള്ള 500 ബില്ല്യൺ നഗരത്തെ പി ഐ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments