ദുബായ്: നാല് പ്രവാസി യുവാക്കള്‍ ചേര്‍ന്ന് കേബിളുകള്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ദുബായിലെ ഒരു പാലം ഇരുട്ടിലായി. ഗതാഗത മന്ത്രാലത്തിന്റെ 98,000 ദിര്‍ഹം വിലവരുന്ന കേബിളുകളാണ് നാല് പാക്കിസ്ഥാന് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിച്ചത്. 21നും 35നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.
കേബിളുകള്‍ സൂക്ഷിച്ചിരുന്ന പാക്കറ്റുകള്‍ തുറന്ന ശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. വലിയ കത്രിക ഉപയോഗിച്ച് ഇവ അറുത്തെടുത്ത ശേഷം വാഹനത്തിലാക്കി കടന്നുകളയുകയായിരുന്നു. പ്രതികള്‍ കരണ്ട് കമ്പികളിലെ ഇന്സ്റ്റലേഷന് തകര്‍ത്ത തോടെ ജിബല്‍ അലിയിലുള്ള പാലത്തിലെ വൈദ്യുതി ഇല്ലാതായി.
also read: സൗദിയില്‍ പ്രവാസികള്‍ കയ്യടക്കിയ ഈ മേഖല ഇന്ന് മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നു
സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കുക, മോഷണ കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
കഴിഞ്ഞ സെപ്റ്റംബറിന് മുമ്പേ തന്നെ കേബിളുകള്‍ മോഷണം പോകുന്ന വിവരം ലഭിച്ചിരുന്നു. വളരെ എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവ കവറുകളില്‍ വെച്ചിരിക്കുന്നത്. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ നേരത്തെയും മോഷണം നടത്തിയിരുന്നതായി തെളിഞ്ഞുവെന്ന് ദുബായ് പോലീസ് പറഞ്ഞു.
Post Your Comments