Latest NewsIndiaNews

എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി

ന്യുഡല്‍ഹി: എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എസ്.സി/എസ്.ടി വകുപ്പ് പ്രകാരം ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

read also: ‘രണ്ടുകുട്ടി നയം’ നടപ്പാക്കണമെന്ന ആവശ്യം; സുപ്രീം കോടതിയുടെ അഭിപ്രായം ഇങ്ങനെ

മാത്രമല്ല ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഓഫീസര്‍ ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ നടപടി സ്വീകരിക്കാവൂ എന്ന് ജസ്റ്റീസ് ആദര്‍ശ് ഗോയല്‍, യു.യു ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിനു ശേഷം പരാതി വ്യാജമല്ലെന്ന് ഉറപ്പാക്കിയ ശേഷമേ നടപടിയിലേക്ക് കടക്കാവൂ. കൂടാതെ പരാതികളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button