ദുബായ് : ലോകത്തെ അതിശയിപ്പിച്ച് ദുബായില്‍ എട്ട് വരി പാത. 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ്-അല്‍ഐന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ഇത് സമീപവാസികള്‍ക്കും ദ് വില്ല, റെംറാം, ഫാല്‍ക്കണ്‍ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യും.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായുള്ള ഈ റോഡ് അല്‍ഐന്‍ റോഡിലെയും സമീപ പ്രദേശത്തെ മറ്റു ഹൈവേകളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഉപകരിക്കും. 47.4 കോടി ദിര്‍ഹം ചെലവിലാണ് എട്ടു വരി പാത നിര്‍മിച്ചത്. സിറ്റി ഓഫ് അറേബ്യ, ഗ്ലോബല്‍ വില്ലേജ്, അറേബ്യന്‍ റാഞ്ചസ്, ദുബായ് സ്പോര്‍ട്സ് സിറ്റി തുടങ്ങിയ പദ്ധതി പ്രദേശത്തേക്ക് നേരിട്ടെത്താനും പുതിയ ഹൈവേ വഴിയൊരുക്കും.
ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റില്‍നിന്ന് ദുബായ്-അല്‍ഐന്‍ റോഡിലെ അല്‍ യലായെസ് റോഡ് വരെ നീളുന്ന പദ്ധതി ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് വരെ നീട്ടാനും ആലോചിക്കുന്നു. ഇതോടനുബന്ധിച്ച് നിരവധി മേല്പാലങ്ങളും ഇന്റര്‍സെക്ഷനുകളും നിര്‍മിച്ചിട്ടുണ്ട്. എമിറേറ്റ്സ് റോഡില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റുവഴി ഗ്ലോബല്‍ വില്ലേജിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും പദ്ധതി വഴിയൊരുക്കും. അല്‍ഖുദ്റ ഇന്റര്‍സെക്ഷനും ഹെസ്സ സ്ട്രീറ്റ് ഇന്റര്‍സെക് ഷനും തമ്മില്‍ ബന്ധിപ്പിക്കാനും പുതിയ ഹൈവെ സഹായിക്കുന്നു.
Post Your Comments