ആഹാരം പാചകം ചെയ്യുന്നതിനു മുമ്പ് സാധനങ്ങള്‍ കഴുകണമെന്ന് നാം കുഞ്ഞിലേ കേട്ടുവരുന്ന ഒന്നാണ്. നല്ലതുപോലെ വെള്ളത്തില്‍ കഴുകാതെ ഒരു സാധനവും നമ്മള്‍ പാകം ചെയ്യാറുമില്ല. പ്രത്യേകിച്ച് മീനോ ഇറച്ചിയോ ഒക്കെ ആണെങ്കില്‍ സാധാരണ വസ്തുക്കള്‍ കഴുകുന്നതിനേക്കാള്‍ കൂടുതല്‍ സമയമെടുത്ത് കഴുകാറുണ്ട്. എന്നാല്‍ ഇനിമുതല്‍ അത്തരത്തില്‍ ചിക്കന്‍ കഴുകേണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം പരിസരത്തും അതുപോലെ മറ്റു ഭക്ഷ്യവസ്തുക്കളിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കറി വയ്ക്കുന്നതിനു മുന്‍പ് ചിക്കന്‍ കഴുകുമ്പോള്‍ ചുറ്റുപാടും ഇതില്‍ നിന്നുള്ള ബാക്ടീരികളും മറ്റു രോഗാണുക്കളും പരക്കുകയാണ് ചെയ്യുന്നത്.
Also Read : 40 രൂപയ്ക്ക് നെയ്‌ച്ചോറും ചിക്കന്‍കറിയും 5 രൂപയ്ക്ക് പലഹാരങ്ങൾ അതിശയിപ്പിക്കുന്ന വിലയുമായി ഒരു ഹോട്ടൽ
അതുപോലെ ഇറച്ചി കഴുകാന്‍ ഉപയോഗിച്ച പാത്രം നല്ലപോലെ കഴുകി വൃത്തിയാക്കാതെ അതിലേക്ക് പാചകം ചെയ്തു കഴിഞ്ഞ ഇറച്ചി വയ്ക്കുകയുമരുതെന്നും ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്താല്‍ അതിലെ എല്ലാ രോഗാണുക്കളും പൂര്‍ണമായും നശിച്ചുപോകുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments