കോര്‍ബ: കാമുകന് ചതിച്ചു. പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടാഴ്ച : 9 പേര് പകലും രാത്രിയിലും തുടര്‍ച്ചയായി മാറി മാറി പീഡിപ്പിച്ചു. തങ്ങള്‍ക്ക് ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
രണ്ട് പെണ്‍കുട്ടികളെ 9 പേര് 14 ദിവസത്തോളമാണ് ലൈംഗീകപീഡനത്തിനിരയാക്കിയത്. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് സംഭവം. പതിനേഴും പതിനഞ്ചും വയസുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ഇവരെ ബിജുരി റെയില്‍ വേ സ്റ്റേഷന് സമീപത്തുനിന്നും പോലീസ് രക്ഷപ്പെടുത്തി.
പെണ്‍കുട്ടികളില്‍ ഒരാളുമായി പ്രണയത്തിലായിരുന്നു മുഖ്യപ്രതിയായ അഭിജീത് പല് എന്ന പിങ്കു. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തും ഇവരെ അനുഗമിച്ചു.
രണ്ട് പെണ്‍കുട്ടികളേയും ഖോങപാനിയിലെത്തിച്ച ശേഷം അഭിജീതും സുഹൃത്തുക്കളും മാറി മാറി ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. മാര്‍ച്ച് 18നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
ഒന്‍പതില്‍ ഏഴ് പ്രതികളെ പോലീസ് പിടികൂടി. രണ്ട് പേര് ഒളിവിലാണ്.
Post Your Comments