
അമേരിക്ക: യൂബർ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണഓട്ടം നിര്‍ത്തിവച്ചു. യുഎസിൽ ഡ്രൈവറില്ലാകാര്‍ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണഓട്ടം നിർത്തിവെച്ചത്. പരീക്ഷണ ഓട്ടത്തിനിടയില്‍ തെരുവ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എലൈന്‍ ഹെര്‍സ്ബെര്‍ഗ് എന്ന 49കാരിയാണ് അപകടത്തെ തുടർന്ന് മരിച്ചത്. അപകടത്തിൽപ്പെട്ടയുടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
also read:21 മിനിറ്റ് യാത്രയ്ക്ക് യൂബർ ഈടാക്കിയത് 12 ലക്ഷം രൂപ
പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഹൃദയം അപകടത്തിൽ മരിച്ച സ്ത്രീയ്‌ക്കൊപ്പമാണെന്നും കമ്പനി വക്താവ് ട്വിറ്റ് ചെയ്തു. കാല്‍നടയാത്രക്കാരി മരിച്ച സന്ദര്‍ഭത്തിൽ കാറിന്റെ നിര്‍മ്മാണം നിര്‍ത്തുവാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.
Post Your Comments