ബിജെപിയെ എതിരിടാന്‍ വിശാല പ്രതിപക്ഷ മഹാസഖ്യം ഒരുക്കുകയാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സോണിയയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന വിശാല മഹാസഖ്യത്തിനു മൂന്നാം മുന്നണിയുടെ തിരിച്ചടി ഉണ്ടാകുമെന്ന് സൂചന. ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും എതിരെ പോര്‍മുഖം തുറക്കാന്‍ ലക്ഷ്യമിട്ട് മൂന്നാം മുന്നണിയെന്ന ലക്ഷ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി രാജ്യത്ത് ഒരു മുന്നണി വളര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മൂന്നാം മുന്നണി രൂപീകരണ നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ജനാധിപത്യ മുന്നണി രൂപീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൊല്‍ക്കത്തയില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു റാവുവിന്റെ പ്രതികരണം.
രാജ്യത്തിനായി കോണ്‍ഗ്രസും ബി.ജെ.പിയും പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും നിലവില്‍ മൂന്നാം മുന്നണി വളരെ അത്യാവശ്യമാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ‘രാജ്യം മാറ്റത്തിനായി കാത്തിരിക്കുകയാണ്. അതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ, മറ്റ് പാര്‍ട്ടികളെയും ഉടന്‍ തന്നെ സമീപിക്കും” അദ്ദേഹം വ്യക്തമാക്കി. സമാനചിന്താഗതിയുള്ള എല്ലാ പാർട്ടികളുമായും സംസാരിക്കും. രാജ്യത്തിന് അദ്ഭുതങ്ങളാണു വേണ്ടത്. ബിജെപി പോയി കോൺഗ്രസ് വരുന്നതു കൊണ്ട് ആ അദ്ഭുതം സംഭവിക്കില്ല. അതിനു ജനങ്ങളുടെ മുന്നണി വേണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനര്‍ജി മുന്‍കൈയെടുത്ത് മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാക്കുന്നത്.
2019 തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാം മുന്നണിയ്ക്കായി നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചതോടെ ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ ഒന്നിച്ചു നിന്നുകൊണ്ട് ബിജെപിയെയും കോണ്ഗ്രസിനെയും എതിരിടാനുള്ള ശ്രമങ്ങളാണ് മമതയുടെ മൂന്നാം മുന്നണിയുടെ ലക്‌ഷ്യം. ഇതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ എന്ന് വ്യക്തം. എന്‍സിപിയുമായും മമത ഈ മാസം ആദ്യം ചര്‍ച്ച നടത്തിയിരുന്നു. വരുന്ന 27 ന് എന്‍സിപി, എസ്പി, ബിഎസ്പി നേതാക്കളുമായും മമത ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവത്കരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് താത്പര്യപ്പെടുന്നത്. അതിനായി പ്രതിപക്ഷ നേതാക്കള്‍ക്കായി വിരുന്നു ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് നീക്കങ്ങൾക്കു ബദലായാണ് കെ.ചന്ദ്രശേഖര റാവുവിന്റെ ജനാധിപത്യമുന്നണി പ്രഖ്യാപനം വിലയിരു ത്തപ്പെടുന്നത്. പ്രതിപക്ഷത്ത് ഭിന്നതയും പുതിയ കൂടിച്ചേരലുകളും ഉണ്ടാകുന്നത് വിശാല സഖ്യത്തിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
അനിരുദ്ധന്‍
Post Your Comments