തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിരുന്ന 42 കാരനെ മുറിയില്‍ കേറ്റാതിരിക്കാന്‍ വാതിലില്‍ മൂന്ന് വയസ്സുകാരി കളിപ്പാട്ടം തട വെച്ചു. നിരന്തര പീഡനത്തിലുള്ള ഭയത്താൽ മുറിയിലേക്ക് ആരും കയറാതിരിക്കാന്‍ വാതിലില്‍ കളിക്കോപ്പുകള്‍ വെച്ച് തടസ്സമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഞെട്ടിക്കുന്ന ഈ സംഭവം ബാലപീഡനക്കേസില്‍ അറസ്റ്റിലായ ഇംഗ്ളണ്ടിലെ ആന്റണി മോര്‍ഗനെതിരേ നടന്ന അന്വേഷണത്തിലാണ് പുറത്തുവന്നത്. ഇയാള്‍ ആദ്യം നടത്തിയ ബാല ബലാത്സംഗത്തില്‍ ആറു വയസ്സുകാരിയെ ഇരയാക്കിയത് 225 തവണയായിരുന്നു. പെണ്‍കുട്ടിയെ വളരുന്ന കാലത്തും കടുത്ത മാനസ്സീക ശാരീരിക പ്രശ്നത്തിന് കാരണമാകുകയും ചെയ്തു.
മറ്റൊരു പെണ്‍കുട്ടിയെ ആറു വയസ്സ് മുതല്‍ ബാല ബലാത്സംഗത്തിന് ഇരയാക്കിയ ആദ്യ സംഭവത്തിലെ കേസില്‍ മോര്‍ഗന് 2017 മാര്‍ച്ചില്‍ 16 വര്‍ഷം തടവ്ശിക്ഷ ലഭിച്ചു. മോര്‍ഗാന്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയില്‍ ഗുരുതരമായ ലൈംഗിക പ്രശ്നങ്ങള്‍ കണ്ടെത്തിയതോടെയാണ് വിവരം പുറത്തു വന്നത്. താന്‍ ദീര്‍ഘകാല ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്നുള്ള ശാരീരിക മാനസീക പ്രശ്നങ്ങള്‍ കുട്ടി കാണിക്കാന്‍ തുടങ്ങിയിരുന്നു. തന്റെ മുറി ആരും തുറക്കാതിരിക്കാനും കയറാതിരിക്കാനും വാതില്‍ കളിപ്പാട്ടം കൊണ്ടു തടയുക പലപ്പോഴും ഭയക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാട്ടുകയായിരുന്നു.
പലപ്പോഴും കരഞ്ഞുകൊണ്ടും കവിളില്‍ നീര്‍ച്ചാലുകളുമായിട്ടായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചിരുന്നത്. ഭയാനകമായ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ആരെങ്കിലും ശരീരത്ത് തൊട്ടാല്‍ പോലും പെണ്‍കുട്ടി ഭയപ്പെടുമായിരുന്നെന്നാണ് പ്രോസിക്യുട്ടര്‍ പറഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിക്ക് താന്‍ പതിവായി മധുരം നല്‍കുമായിരുന്നെന്നും ആരോടും പറയരുതെന്ന് പറയുമായിരുന്നെന്നും പറഞ്ഞു. ഓരോ തവണയും മോശമാണ് ചെയ്യുന്നതെന്ന് തോന്നുമെങ്കിലും അതില്‍ നിന്നും തനിക്ക് പിന്തിരിയാന്‍ കഴിയുമായിരുന്നില്ലെന്നും മോര്‍ഗാന്‍ പറഞ്ഞെന്ന് ജോണ്‍സ് പറയുന്നു.
ഓരോ തവണയും ആക്രമണത്തിന് ശേഷം പെണ്‍കുട്ടി ഛര്‍ദ്ദിക്കുമായിരുന്നു. എന്നാല്‍ എന്താണ് നടക്കുന്നതെന്ന് കുട്ടിക്ക് അറിയാമായിരുന്നില്ല. ബലാത്സംഗവുമായി ബന്ധപ്പെട്ട എട്ടു കുറ്റമാണ് ആദ്യ പെണ്‍കുട്ടിയുടെ കേസില്‍ മോര്‍ഗാനെതിരേ ചുമത്തിയാണ്. ഐസ്ക്രീമും മധുരവും നല്‍കി പെണ്‍കുട്ടിയെ ഇയാള്‍ 225 തവണയാണ് ഉപയോഗിച്ചത്. ആരോടും ഇക്കാര്യം പറയരുതെന്ന ഈ കുട്ടിയോടും മോര്‍ഗന്‍ പറഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയാകട്ടെ താന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ആശങ്കപ്പെട്ട് എല്ലാം തനിയെ സഹിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടിക്ക് വളരുന്ന കാലത്ത് കടുത്ത മാനസീക പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്.
Post Your Comments