Latest NewsAutomobile

ഇത്തരം വാഹനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം വരുന്നു

ന്യൂ ഡൽഹി ; ബസ്, ട്രക്ക്, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ക്ക് 20 വര്‍ഷം മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നൽകുന്ന നിയമ നിർമാണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ. മലിനീകരണവും അപകടങ്ങളും കുറയ്ക്കുക   യാത്രകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയുടെ ഒഫീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഗതാഗത, ഘന വ്യവസായ, പരിസ്ഥിതി, ധന മന്ത്രിമാരും നിതി ആയോഗ് അംഗങ്ങളും പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത് .2020 ഓടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

also read ;ഇക്കാര്യങ്ങൾ നിര്‍ബന്ധമായും അറിഞ്ഞ ശേഷം കാറിലെ ഏസി പ്രവര്‍ത്തിപ്പിക്കുക

ഇപ്രകാരം 2000നു മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങള്‍ 2020 നുശേഷം റോഡിൽ ഇറക്കാൻ ആകില്ല. 20 വര്‍ഷം കഴിഞ്ഞാല്‍ ഇവയുടെ രജിസ്‌ട്രേഷന്‍ സ്വയം റദ്ദാകുന്ന സംവിധാനമാകും ഏർപ്പെടുത്തുക. നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിരത്തു വിടുക. കൂടാതെ പദ്ധതിയനുസരിച്ച് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങാന്‍ പത്തു ശതമാനം വിലക്കുറവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും,ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button