ചണ്ഡീഗഡ്: ഇവിടെ വാഹനങ്ങൾ കഴുകുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ . ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വേനല്‍ക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പിടികൂടാനൊരുങ്ങുന്നത്. പുല്‍ത്തകിടികള്‍ നനയ്ക്കുക, മുറ്റം കഴുകുക, കാറുകളും മറ്റ് വാഹനങ്ങളും കഴുകുക എന്നിങ്ങനെയുള്ളവ ശ്രദ്ധയില്‍ പെട്ടാല്‍ പിഴ അടക്കേണ്ടി വരും. 2000 രൂപയാണ് പിഴ ഈടാക്കുന്നത്.
read also: വേനല്‍ച്ചൂടിനെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വെള്ളം പാഴാക്കുന്നവരുടെ ചിത്രങ്ങളോ വീഡിയോകളോ പ്രത്യക്ഷപ്പെട്ടാലും പിടിവീഴും. കുടിവെള്ളത്തിന്റെ ബില്ലിനൊപ്പം ഇത്തരക്കാര്‍ക്ക് പിഴ അടയ്‌ക്കേണ്ട തുക സംബന്ധിച്ച കുറിപ്പും ലഭിക്കും.
ആര്‍ക്കും വെള്ളം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താവുന്നതാണെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷം വെള്ളം പാഴാക്കിയതുമായി ബന്ധപ്പെട്ട് 500 പേര്‍ക്ക് പിഴ ചുമത്തിയിരുന്നു.
Post Your Comments