KeralaLatest NewsNews

വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏറ്റുമുട്ടി; നിരവധി പേര്‍ ആശുപത്രിയില്‍ : അടിച്ചത് ഹെല്‍മറ്റ് ഉപയോഗിച്ച്

കാസര്‍കോട്: പരീക്ഷ കഴിഞ്ഞ് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ബ്ലേഡ് കൊണ്ട് കീറുകയും ഹെല്‍മറ്റ് കൊണ്ടും റീപ്പ് കൊണ്ടും അടിയേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും അടിയേറ്റ മൂന്ന് നാട്ടുകാരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നേരത്തെ റാഗിംഗിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യമുണ്ടാക്കിയിരുന്നു. മൂന്ന് ദിവസം മുമ്പ് ഇവര്‍ പരീക്ഷയെഴുതാനെത്തിയപ്പോള്‍ റാഗിംഗിന് പരാതി നല്‍കിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും അടിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ട നാട്ടുകാരായ രണ്ടു പേരെ വിദ്യാര്‍ത്ഥികള്‍ അടിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി നാട്ടുകാരായ മൂന്ന് പേരെയും അക്രമത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിതാവിനെയും സ്‌കൂള്‍ അധികൃതര്‍ വിളിപ്പിച്ചിരുന്നു. ഇതിനിടയില്‍ നാട്ടുകാര്‍ സ്‌കൂളിന് പുറത്ത് സംഘടിക്കുകയും പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതോടെ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കുകയും റീപ്പ് കൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ചതായും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാതൊരു പ്രകോപനമവുമില്ലാതെയാണ് നാട്ടുകാര്‍ ഏകപക്ഷീയമായി അക്രമം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button