ദുബായ്: ദുബായിലെ ലോക അധ്യാപക പുരസ്‌കാരം പ്രവാസി അധ്യാപികയാണ് സ്വന്തമാക്കിയത്. ആന്‍ഡ്രിയ സഫിറാകൗ എന്ന യുകെ അധ്യാപികയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരവും സമ്മാന തുകയായി ഒരു മില്യണ്‍ ഡോളറുമാണ് ആന്‍ഡ്രിയയ്ക്ക് ലഭിച്ചത്. അറ്റ്ലാന്റിസില്‍ നടന്ന ചടങ്ങില്‍ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമാണ് പുരസ്‌കാരം സമ്മാനിച്ചത്.
പുരസ്‌കാരത്തോടൊപ്പം ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ എന്ത് ചെയ്യണമെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ആല്‍പെര്‍ടണ്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപികയാണ്് ആന്‍ഡ്രിയ. വളരെ ബുധിമുട്ടുള്ള കുടുംബത്തില്‍ നിന്നുള്ള കുട്ടികളെയാണ് ആന്‍ഡ്രിയ പഠിപ്പിക്കുന്നത്. ചില കുട്ടികള്‍ താമസിക്കുന്ന വീടുകളില്‍ അഞ്ച് കുടുംബം വരെയാണ് ജീവിക്കുന്നതെന്ന് ആന്‍ഡ്രിയ പറയുന്നു.
ലോക അധ്യാപക പുരസ്‌കാരത്തിന്റെ അവസാന പട്ടികയിലെത്തിയ 10 അധ്യാപകരില്‍ നിന്നാണ് ആന്‍ഡ്രിയയെ തിരഞ്ഞെടുത്തത്. തുര്‍ക്കി, അമേരിക്ക, യുകെ, ബെല്‍ജിയം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്.
Post Your Comments