മുംബൈ : മഹാരാഷ്ട്ര നവനിര് മാണ് സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കെതിരെ വിശാലസഖ്യം രൂപം കൊള്ളുമെന്ന സൂചനകള്ക്കിടയാണിത്.
മറാടി പുതുവര്‍ഷദിനത്തില്‍ റാലി നടത്തുന്നതിന് മുന്നോടിയായാണ് ശനിയാഴ്ച രാത്രി രാജ് താക്കറെ പവാറിന്റെ വീട്ടിലെത്തിയത്. അടുത്തുനടക്കുന്ന ലോകസഭ ഉപതെരഞ്ഞെടുപ്പികളും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടു കോണ്‍ഗ്രസുമായുള്ള സഖ്യം പുനസ്ഥാപിക്കാന്‍ എന്‍സിപി ശ്രമം തുടങ്ങിയിട്ടുണ്ട്.
also read : ക്യാമറകളുടെ സമീപത്തെത്തുമ്പോൾ അമിത വേഗം കുറയ്ക്കാമെന്ന് കരുതുന്നവർ ഇനി കുടുങ്ങും
ഈ സഖ്യത്തിന് എംഎന്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെകൂടി പിന്തുണ നേടാനും പവാര്‍ ശ്രമിക്കുന്നുണ്ട്. കേവലം സൗഹൃദസംഭാഷണമാണ് നടന്നതെന്ന് രാജ് താക്കറെ പറയുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ ചര്‍ച്ച ഇരുവരും തമ്മില്‍ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടിനേരിട്ട എംഎന്‍എസിന് കൂട്ടുകെട്ടുകളില്ലാതെ നിലനില്ക്കാന് പറ്റാത്ത അവസ്ഥയാണ്.
Post Your Comments