മോസ്‌കോ : വ്ലാഡിമര്‍ പുടിന്‍ വീണ്ടും റഷ്യയുടെ അധികാരക്കസേരയിൽ. റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ജയമുറപ്പിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയിൽ പുടിൻ കാൽനൂറ്റാണ്ടു തികയ്ക്കും. പ്രതിസന്ധികള്‍ക്കിടയിലും വന്‍വിജയം സമ്മാനിച്ച റഷ്യയിലെ ജനങ്ങളോട് പുടിന്‍ നന്ദിപറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നവര്‍ വിജയം ഉറപ്പാക്കാനാണ് പരമാവധി ശ്രമിക്കുക. എന്നാല്‍ പുടിന്‍ പോളിങ് ശതമാനം ഉയര്‍ത്താനാണ് ശ്രമിച്ചത്. പേരിനൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നു റഷ്യയില്‍ നടന്നത്. സര്‍വേഫലങ്ങള്‍ ഏഴുപത് ശതമാനം പറഞ്ഞപ്പോള്‍ പുടിന്‍ 75 ശതമാനം വോട്ടുകള്‍ നേടി. മല്‍സരത്തിന്റെ ഒരു ഘടത്തിലും പുടിനു കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല.
Post Your Comments