മുംബൈ: മുംബൈയിൽ നടന്ന എംഎൻഎസ് റാലിക്കിടെ ബോളിവുഡ് നടി ശ്രീദേവിയേയും, അക്ഷയ് കുമാറിനേയും കടന്നാക്രമിച്ച് രാജ് താക്കറെ. ഇത്രയേറെ ബഹുമതികൾ നൽകി അന്ത്യയാത്ര നൽകാൻ എന്താണ് കാരണം. ശ്രീദേവിയുടെ മൃതശരീരത്തിൽ ത്രിവർണ്ണ പതാക പുതയ്ക്കാൻ മാത്രം അവർ എന്താണ് ഈ രാജ്യത്തിന് വേണ്ടി ചെയ്തതെന്നും താക്കറെ ചോദിച്ചു. സംസ്ഥാന സർക്കാർ അത്രയേറെ ബഹുമതികളോടെയായിരുന്നു ശ്രീദേവിയുടെ അന്ത്യയാത്ര നടത്തിയത്. മുംബൈയിൽ നടന്ന മോദി മുക്ത ഭാരത് റാലിയിലായിരുന്നു താക്കറെയുടെ വിവാദ വിമർശനം.
also read:ശ്രീദേവിയുടെ ആ ആഗ്രഹം സഫലമാക്കാനായത് മരണശേഷം
പിഎൻബി തട്ടിപ്പ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സമയത്തായിരുന്നു ശ്രീദേവിയുടെ മരണം,. പി എൻ ബി തട്ടിപ്പിൽ നിന്ന് രാജ്യത്തിനെ ശ്രദ്ധ തിരിക്കാനായുള്ള നീക്കമായിരുന്നു ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകൾക്ക് ഇത്രയേറെ പ്രാധാന്യം നൽകിയതെന്നും താക്കറെ ആരോപിച്ചു.
ബോളിവുഡ് നടൻ അക്ഷയ് കുമാറിനേയും വെറുതെ വിട്ടില്ല. അക്ഷയ് കുമാർ അഭിനയിച്ച രണ്ട് ചിത്രങ്ങൾ ടോയിലറ്റ് ഏക് പ്രേംകഥ, പാഡ്മാൻ തുടങ്ങിയ ചിത്രങ്ങൾ കേന്ദ്ര സർക്കാരിന്റെ ആശയങ്ങളെ ജനങ്ങളിൽ എത്തിക്കുന്നവയാണെന്നും താക്കറെ പറഞ്ഞു.
Post Your Comments