കൊച്ചി: എറണാകുളം പുത്തന്‍ വേലിക്കരയിലെ 60കാരിയായ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അസം സ്വദേശിക്കുവേണ്ടി ക്രിമിനല്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍ ഹാജരാകും. സംഭവത്തില്‍ അസം സേദേശി മുന്നയാണ് പിടിയിലായിരിക്കുന്നത്.
പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത്. പീഡനത്തിനിടെയാണ് വയോധിക കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇന്നു രാവിലെയാണ് അറുപതുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം. ഇവരുടെ ഔട്ട്ഹൗസിലാണ് പ്രതി താമസിച്ചിരുന്നത്.
Post Your Comments