ന്യൂഡൽഹി: ആന്ധ്രപ്രദേശ് വിഷയത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്സഭ പിരിഞ്ഞു. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ സഭാനടപടികളുമായി സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ ആവശ്യം എഐഎഡിഎംകെ അംഗങ്ങള്‍ തള്ളി. ഇതിനിടെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ ഇന്നത്തേക്ക് പിരിഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ ലോക്സഭ പിരിഞ്ഞതോടെയാണ് ഇരു പാര്‍ട്ടികള്‍ക്കും തിരിച്ചടിയായത്. ആന്ധ്രപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശ പാര്‍ട്ടിയും അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ ഡിഎംകെ കാവേരി വിഷയം ഉന്നയിച്ച് നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ സഭ പുനഃരാരംഭിച്ചിട്ടും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.
Post Your Comments