മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ നാളെ മുതൽ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. നാളെ വൈകുന്നേരം 5.30ന് പുതിയ ടെര്‍മിനലില്‍ ആദ്യ വിമാനം പറന്നിറങ്ങും. പിന്നാലെ 06.50ന് ആദ്യ വിമാനം യാത്ര പുറപ്പെടുന്നതോടെ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കും.
2011ൽ നിർമാണം ആരംഭിച്ച ടെർമിനലാണ് നാളെ പ്രവർത്തനം തുടങ്ങുന്നത്. പുതിയ ടെർമിനൽ തുറക്കുന്നതിനൊപ്പം പുതിയ നിർദേശങ്ങളുമുണ്ട്. പുതിയ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയിരിക്കണം. വിസ ക്യാന്‍സല്‍ ചെയ്ത് പോകുന്നവര്‍ നാല് മണിക്കൂര്‍ മുന്‍പും എത്തണമെന്നാണ് നിര്‍ദേശം. കൂടാതെ പ്രധാന പാതകളായ സുല്‍ത്താന്‍ ഖാബൂസ് റോഡ്, മസ്കത്ത് എക്സ്പ്രസ്വേ, നവംബര്‍ 18 സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം പുതിയ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.
also read:ഈ രാജ്യത്തെ കമ്പനി വാഹനങ്ങള്‍ക്ക് ഇനി ചുവന്ന നമ്പര്‍ പ്ലേറ്റ്
ഏകദേശം 20ദശലക്ഷം യാത്രക്കാരെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണ് ടെര്‍മിനല്‍. മൂന്ന് പുറപ്പെടല്‍ കവാടങ്ങളാണ് വിമാനത്താവളത്തില്‍ ഉള്ളത്. നാളെ വൈകുന്നേരത്തോടെ ടെർമിനൽ പ്രവർത്തനം ആരംഭിക്കും.
Post Your Comments