Latest NewsNewsIndia

നാലാമത്തെ കേസിലും ലാലു കുറ്റക്കാരന്‍

റാഞ്ചി : കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് നാലാമത്തെ കേസിലും കുറ്റക്കാരന്‍. വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും. കുംഭകോണക്കേസ് നടന്ന സമയത്ത് അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെക്കൂടി കക്ഷി ചേർക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെത്തുടര്‍ന്നാണിത്.

ബിഹാറിലെ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 3.76 കോടി തട്ടിയെടുത്ത കേസിൽ ലാലുവിനു പുറമേ ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 31 പേർക്കെതിരെ അഞ്ചിനു വിചാരണ പൂർത്തിയായിരുന്നു. എന്നാൽ കേസില്‍ അന്തിമ വിധി എന്നായിരിക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല.

മുൻ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണു കേസിലെ പ്രതികൾ. ആറു കാലിത്തീറ്റ കേസുകളിൽ മൂന്നെണ്ണത്തിൽ വിധി പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിന് അഞ്ചരവർഷവും രണ്ടാം കേസിൽ മൂന്നരവർഷവും മൂന്നാം കേസിൽ അഞ്ചുവർഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണു ശിക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button