
കരിപ്പൂർ: ഇനി കരിപ്പൂരിൽ നിന്ന് ഹജ്ജ് വിമാനങ്ങൾ പറക്കാൻ സാധ്യത കുറവാണ്. ഹജ്ജ് സര്‍വിസ് കണ്ണൂരിലേക്ക് മാറ്റുമെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ്. 2018 മുതല്‍ കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കരിപ്പൂരിനെ തഴഞ്ഞ് കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടത്തുമെന്ന പ്രസ്താവനയുമായാണ് കേന്ദ്രമന്ത്രി തന്നെ വീണ്ടും രംഗത്തെത്തിയത്.
read read:കേരളത്തിലെ ഈ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് വിമാനങ്ങളില്ല
400ല്‍ അധികം ഹാജിമാരുമായി വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 14 വര്‍ഷം ഹജ്ജ് സര്‍വിസ് നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ സുപ്രിം കോടതിയില്‍ ഹജ്ജ് കമ്മിറ്റി കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രമന്ത്രാലയമാണെന്നാണ് സുപ്രിം കോടതിയുടെ വിലയിരുത്തല്‍. ഈ തവണ നെടുമ്പാശേരിയില്‍ നിന്നു തന്നെയാണ് എംപാര്‍ക്കേഷന്‍. കരിപ്പൂരിന് പകരം കണ്ണൂരിനെ പരിഗണിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാറിനും അനുകൂലമായ നിലപാടാണുള്ളത്.
Post Your Comments