കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ മികച്ച സമയം. സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,440 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രണ്ടാഴ്ച്ച മുമ്പ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം വില താഴേയ്ക്ക് പോകുകയായിരുന്നു.
22,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണം.
22,800 രൂപയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന വില. ഈ വര്‍ഷത്തെ തന്നെ ഏറ്റവും
ഉയര്‍ന്ന വിലയും ഇത് തന്നെയാണ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.
Post Your Comments