തൃശൂര്‍: ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ട്. പള്ളിമുറി പൂട്ടിയിട്ട ശേഷം വൈദികന്‍ ഒളിവില്‍ പോയെന്നാണ് ആരോപണം. വികാരിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പള്ളിയില്‍ ഇടവകക്കാര്‍ പോസ്റ്ററുകള്‍ പതിച്ചു. മുറി പൂട്ടി സ്വന്തം കാറില്‍ പുറത്തേക്ക് പോയ വെദികനെപ്പറ്റി സഹവികാരിമാര്‍ക്കോ കമ്മിറ്റിക്കാര്‍ക്കോ വിവരമില്ല. രൂപതാ കേന്ദ്രത്തില്‍ എത്തിയതായും വിവരം ലഭിച്ചിട്ടില്ലെന്നാണ് വിവരം. തൃശൂരിലെ ഒരു പ്രമുഖ പള്ളിയിലാണ് സംഭവം.
പള്ളിയിലെ ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയതില്‍ വ്യാപകമായ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചിരുന്നു. രണ്ടാം തവണ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 6 കോടി രൂപയുടെ അഴിമതി ഇടവകയില്‍ നടന്നതായി കണ്ടെത്തിയത്.
ഇതോടെയാണ് വൈദികനേ കാണാതായത്. 6 കിലോ സ്വര്‍ണ്ണം വില്‍ക്കാന്‍ തീരുമാനിച്ചിരിന്നു. ഇതിലും ക്രമക്കേട് കണ്ടെത്തി. ഭക്തര്‍ നല്കിയ സ്വര്‍ണ്ണ മാലയും വളയും ആണ് കാണാതായത്. സ്വര്‍ണ്ണത്തിനു പകരം മുക്കുപണ്ടം പകരം വെച്ച് ഒര്‍ജിനല്‍ അടിച്ചു മാറ്റുകയായിരുന്നു. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് വൈദികനെ കാണാനില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ചില മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments