കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രഗ്നാസ് പ്രദേശത്തു നിന്നും വന്‍ തോതില്‍ മയക്കുമരുന്നും വിദേശ കറന്‍സിയും പിടിച്ചെടുത്തു. ഓസ്‌ട്രേലിയൻ ഡോളറും മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. പ്രദേശവാസിയായ ഒരാളെ അറസ്റ്റ് ചെയ്തു. രാജ്ദീപ് ശര്‍മ്മ എന്ന ഇയാളുടെ പക്കൽ നിന്ന് 10.5 കിലോയോളം വരുന്ന വിലകൂടിയ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ 92,000 രൂപയുടെ ഓസ്ട്രേലിയന്‍ ഡോളറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കോല്‍ക്കത്ത ജോയന്റ് കമ്മീഷണറാണ്ഈ വാർത്ത പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.
പ്രതീകാത്മക ചിത്രം :
Post Your Comments