ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത് മാപ്പ് പറച്ചിലിന്റെ കാലമാണ്. മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീതിയയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടും മാപ്പ് പഞ്ഞിരിക്കുകയാണ് കെജ്രിവാൾ.
പാര്‍ട്ടി നേതാക്കന്മാര്ക്കെതിരെയുള്ള 20 മാനനഷ്ടക്കേസുകള്‍ ഒത്തുതീര്‍പ്പാക്കണമെന്ന ആം ആദ്മി നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് മാപ്പ് പറച്ചില്. ഗഡ്കരിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവനകള്‍
വസ്തുതാവിരുദ്ധമാണെന്നും ഇതിന് താൻ മാപ്പ് ചോദിക്കുന്നതായും കെജ്രിവാൾ പറഞ്ഞു. തുടർന്ന് കെജ്രിവാലിനെതിരെ നല്കിയ മാനനഷ്ടക്കേസുകള്‍ ഗഡ്കരി പിന്‍വലിച്ചു.
also read:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ പോലീസ് റെയിഡ്
കഴിഞ്ഞ ആഗസ്റ്റില്‍ ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ അവതാര്‍ സിംഗിനോടും കേജ്രിവാള് മാപ്പ് പറഞ്ഞിരുന്നു. അവതാര്‍ സിംഗ് അഴിമതിക്കാരനാണെന്ന രീതിയില്‍ 2014ല്‍ നടത്തിയ പ്രസ്താവന കോടതി കയറിയതോടെയായിരുന്നു മാപ്പ് പറച്ചില്. കേസുകൾ നടത്തി പാർട്ടിയുടെ വിലപ്പെട്ട സമയവും, പണവും പാഴാകുന്നതിനെ തുടർന്നാണ് കേസുകൾ ഒത്തുതീർപ്പാക്കാൻ പാർട്ടി നിർദ്ദേശിച്ചത്.
കെജ്രിവാൾ ജയ്റ്റ്ലിയോടും മാപ്പ് പറയാന്‍ ഒരുങ്ങുന്നതായ്യാണ് വിവരം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമര്‍ശത്തില്‍ 10 കോടി രൂപ ആവശ്യപ്പെട്ട് ജയ്റ്റ്ലി മാനനഷ്ട കേസ് നല്‍കിയിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ തനിക്കെതിരെ കോടതിയില്‍ വച്ച് കേജ്രിവാളിന്റെ അഭിഭാഷകനായ രാം ജത്ത്മലാനി മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജയ്റ്റ്ലി മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്തിരുന്നു.
Post Your Comments