കണ്ണൂര്‍ : കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയായ കല്യാണിയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്. ചെറുമകള്‍ ദീപയ്ക്കെതിരെയാണ് കേസ്. കല്യാണിയെ വീട്ടില്‍ നിന്ന് മാറ്റി.
മര്‍ദനമേറ്റ് കല്യാണി ഉറക്കെ കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കല്യാണിയും ദീപയും ദീപയുടെ അമ്മ ജാനകി എന്നിങ്ങനെ മൂന്നുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
ഇവര്‍ മൂന്നുപേര്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ഇവരുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. കല്യാണിയെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
പിന്നീട് ഭക്ഷണവും വസ്ത്രവും നല്‍കിയ ശേഷം വൃദ്ധസദനത്തിലേക്ക് മാറ്റുകയും ചെയ്യും. ദീപയെയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. ദീപയുടെ അമ്മ ജാനകിയെയും കല്യാണിയെയും അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.
Post Your Comments