Latest NewsNewsInternational

അതിരുകടന്ന സൗന്ദര്യം കാരണം യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബീജിംഗ്: സൗന്ദര്യം ശാപുമായല്ലോ എന്ന് നമ്മളില്‍ പലരും പറയാറുണ്ട്. എന്നാല്‍ ഒറു യുവാവിന് സൗന്ദര്യം എട്ടിന്റെ പണിതന്നെയാണ് കൊടുത്തിരിക്കുന്നത്. ചൈനയിലെ ഷാമെന്‍ വിമാനത്താവളത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവാവിന് തന്റെ ശമ്പളത്തിലെ 10 ശതമാനമാണ് സൗന്ദര്യം കാരണം പിഴയായി അടക്കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറലായി മാറിയതോടെയാണ് അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.

വിമാനത്തിന്റെ വിന്‍ഡോയിലൂടെ ഒരു യുവതിയാണ് യുവാവിന്റെ വീഡിയോ പകര്‍ത്തിയത്. കൂളിംഗ് ഗ്ലാസും വെച്ച് ഹെഡ്‌സെറ്റില്‍ പാട്ടും കേട്ട് സ്റ്റൈലിഷായായിരുന്നു യുവാവിന്റെ നടപ്പ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

also read: ഇനി വണ്ണം കൂടി സൗന്ദര്യം നഷ്ടമായി എന്ന് ആരും പരാതി പറയേണ്ട !

എന്നാല്‍ വീഡിയോ വൈറലായെങ്കിലും യുവാവിനെ കാത്തിരുന്നത് മുട്ടന്‍ പണിയാണ്. വീഡിയോ പകര്‍ത്തിയ സമയത്ത് കമ്പനിയുടെ അച്ചടക്ക സംഹിത പാലിക്കാത്തതിന് 10 ശതമാനം ശമ്പളമാണ് പിഴ വിധിച്ചത്. മാന്യമായല്ല ഷര്‍ട്ട് ധരിച്ചിരിക്കുന്നതെന്നും പോക്കറ്റില്‍ കൈയ്യിട്ടാണ് നടന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൂടാതെ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇത്തരത്തിലാണ് പ്രത്യക്ഷപ്പെടാറുളളതെന്ന് വൈറലായ വീഡിയോയിലൂടെ ലോകത്തിന് കാണിച്ചതിനാണ് പിഴയെന്നും അധികൃതര്‍ വിശദീകരിച്ചു.

shortlink

Post Your Comments


Back to top button