എല്ലാവര്‍ക്കും ഒരുപോലെയുള്ള ഒരു സംശയമായിരുന്നു നിരോധിച്ച നോട്ടുകള്‍ക്ക് എന്ത് സംഭവിച്ചു എന്നത്. കത്തിച്ചു കളഞ്ഞുവെന്ന് ചിലര്‍ കരുതുന്നു. വേറെ ചില ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് കയറ്റി അയച്ചു എന്ന് വേറെ ചിലര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ ഏറെ വിഭിന്നമാണ്. ഈ നോട്ടുകള്‍ അത്രയും തന്നെ കാര്‍ഡ് ബോര്‍ഡ് ആയി തിരിച്ചെത്തുമെന്നാണ് പറയുന്നത്. അതായത് ഹാര്‍ഡ് ബോര്‍ഡ്, സോഫ്റ്റ് ബോര്‍ഡ് എന്നിവ ഉണ്ടാക്കാന്‍ ഈ നോട്ടുകള്‍ ഉപയോഗിക്കും. എന്നാല്‍ അതിനുള്ള കൃത്യമായ ഉത്തരം ആര്‍.ബി.ഐ തന്നെ നമുക്ക് നല്‍കുകയും ചെയ്യുകയാണ്.
കൂടാതെ 2019 തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനുള്ള ബോര്‍ഡുകളായി ഇവ ഉപയോഗിക്കും എന്ന് പറയുന്നുണ്ട്. ആദ്യം റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നത് ഈ നോട്ടുകള്‍ കത്തിച്ചു കളയാനായിരുന്നു. എന്നാല്‍ ഇത്രയധികം നോട്ടുകള്‍ കത്തിച്ചു കളയുന്നത് കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വലിയ തോതില്‍ ആയതിനാല്‍ ആ ശ്രമം പിന്നീട് ഒഴിവാക്കുകയായിരുന്നു.
aLSO rEAD ; നിരോധിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് നൽകിയത് തമിഴ്‌നാട്ടിലെ ഒരു ജയിലിലേക്ക്; സംഭവമിതാണ്
നവംബര്‍ 8 നാണ് നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് 500 1000 നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറി വാങ്ങാനുള്ള സമയവും നല്‍കി. ലോകത്തിലെ തന്നെ കറന്‍സി പോളിസിയില്‍ വന്ന ഏറ്റവും സമ്പൂര്‍ണ്ണമായ മാറ്റങ്ങളിലൊന്നാണ് ഇന്ത്യയില്‍ നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ പ്രതികരിച്ചു. 400 മില്ല്യനാണ് ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് കറന്‍സി നിര്‍മ്മാണത്തിന് വേണ്ടി വിനിയോഗിക്കുന്നത്.
നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും കുഴിച്ചു മൂടുകയോ നശിപ്പിക്കുകയോ ചെയ്തേക്കുമെന്ന് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫാക്ടറികളില്‍ തീ കത്തിക്കാനും, പേപ്പര്‍ വെയ്റ്റുകളുണ്ടാക്കാനും പഴയ നോട്ടുകള്‍ ഉപയോഗിച്ചേക്കും. കൂടാതെ കഴിഞ്ഞ ഓഗസ്റ്റ് 30 ന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 15.28 ലക്ഷം കോടി രൂപയോ അല്ലെങ്കില്‍ 99 ശതമാനവും ബാങ്കിങ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോയി എന്നും ആര്‍.ബ.ഐ വെളിപ്പെടുത്തി.
തന്നെയുമല്ല നിരോധിച്ച നവോട്ടുകളിലെ ഒരു ഭാഗം ടെന്റര്‍ പ്രക്രിയകളിലൂടെ ഇഷ്ടികപോലത്തെ വസ്തുക്കള്‍ നിര്‍മിക്കാനായും ഉപയോഗിക്കും. 2017 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 16,050 കോടി രൂപ മാത്രമുള്ളത് 15.44 ലക്ഷം കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. 2016 നവംബര്‍ 8 ന് 1,716.5 കോടി രൂപ 500 ഉം 685.8 കോടിയുടെ ആയിരം നോട്ടുകളും പുതിയ നോട്ടുകളാക്കി വിതരണം ചെയ്തു.
Post Your Comments