ദുബായ്: ദുബായിലെ ലോക അധ്യാപക പുരസ്‌കാരം പ്രവാസി അധ്യാപികയ്ക്ക്. ആന്‍ഡ്രിയ സഫിറാകൗ എന്ന യുകെ അധ്യാപികയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അറ്റ്‌ലാന്റിസില്‍ നടന്ന ചടങ്ങില്‍ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം സമ്മാനിച്ചു. വര്‍ക്്കി ഫൗണ്ടേഷന്‍ നല്‍കുന്ന ഒരു മില്യണ്‍ ക്യാഷ് പ്രൈസും അധ്യാപികയ്ക്ക് ലഭിച്ചു.
അവസാന പട്ടികയിലെത്തിയ 10 അധ്യാപകരില്‍ നിന്നാണ് ആന്‍ഡ്രിയയെ തിരഞ്ഞെടുത്തത്. തുര്‍ക്കി, അമേരിക്ക, യുകെ, ബെല്‍ജിയം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്.
എല്ലാ അധ്യാപകരും താരങ്ങളാണെന്ന് ചടങ്ങിന് ശേഷം ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു. ലോക അധ്യാപക പുരസ്‌കാരം നല്‍കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പുരസ്‌കാരം ലഭിച്ച ആന്‍ഡ്രിയയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments