കൊച്ചി: ആദിവാസികുടുംബങ്ങളെ കൂടുകൃഷി സംരംഭകരാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം.കൂടു മത്സ്യകൃഷിയില്‍ ചെറുകിട സംരംഭകരാകാനുള്ള സാങ്കേതിക പരിശീലനമാണ് സിഎംഎഫ്‌ആര്‍ഐ ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ട്രൈബല്‍ സബ് പ്ലാന്‍ ഉപയോഗിച്ചാണ് ഇവിടെ കൂടുകൃഷിയില്‍ പരിശീലനം നല്‍കുന്നത്. സിഎംഎഫ്‌ആര്‍ഐയിലെ ട്രൈബല്‍ സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ മധുവിന്റെ നേതൃത്വത്തില്‍ സിഎംഎഫ്‌ആര്‍ഐയിലെ മാരികള്‍ച്ചര്‍ വിഭാഗത്തിലെ ഗവേഷക സംഘം 20ന് കോട്ടയം ജില്ലയില്‍ വൈക്കത്ത് ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും.
കൂടുമത്സ്യകൃഷി ഉപജീവന മാര്‍ഗമാക്കി സ്വയം സംരംഭകരാകാന്‍ സഹായിക്കുന്ന വിധത്തിലാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും സിഎംഎഫ്‌ആര്‍ഐയിലെ ട്രൈബല്‍ സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ മധുവിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് തൊട്ട് മത്സ്യം വിപണിയിലെത്തിക്കുന്നത് വരെയുള്ള സംരംഭത്തിന്റെ എല്ലാ ഘട്ടങ്ങളും സിഎംഎഫ്‌ആര്‍ഐ പരിചയപ്പെടുത്തും. സ്ഥല നിര്‍ണയം, ബജറ്റിംഗ്, യോജിച്ച മത്സ്യയിനങ്ങളെ തിരഞ്ഞെടുക്കല്‍, കൂടുനിര്‍മാണം, തീറ്റ നല്‍കല്‍, മറ്റ്കൃഷിരീതികള്‍, വിളവെടുപ്പ്, വിപണനം എന്നീ മേഖലകളിലാണ് സാങ്കേതിക പരിശീലനം. വൈക്കം, ടിവി പുരം പഞ്ചായത്തിലെ ഐഎച്ച്‌ഡിപി കോളനിയിലെ കമ്യൂണിറ്റി ഹാളിലാണ് പരിപാടി.
ചിലവ്കുറഞ്ഞതും തദ്ദേശീയമായ രീതിയില്‍ വികസിപ്പിച്ചതുമായ സിഎംഎഫ്‌ആര്‍ഐയുടെ സാങ്കേതികവിദ്യയാണ് ആദിവാസികുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ചെറുകിട കൂടുകൃഷിയൂണിറ്റുകള്‍ സ്ഥാപിച്ച് സ്വയം സംരംഭകരാകാന്‍ ആദിവാസിവിഭാഗങ്ങളെ സഹായിക്കുന്ന രീതിയിലാണ് പരിശീലനം. പരിശീലനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. ഇതിന് ശേഷം കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള, കൂടുകൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളുള്ള ആദിവാസികോളനികളിലും സിഎംഎഫ്‌ആര്‍ഐ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
ആദിവാസിഗോത്ര വിഭാഗങ്ങളെ സാമ്ബത്തികമായി സ്വയം പര്യാപ്തരാക്കാനും അതുവഴി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. ട്രൈബല്‍ സബ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമുള്ള ആദിവാസിഗോത്ര വിഭാഗങ്ങള്‍ക്കും കൂടു മത്സ്യകൃഷിയില്‍ സിഎംഎഫ്‌ആര്‍ഐ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.
പ്രതീകാത്മക ചിത്രം:
Post Your Comments