Life StyleHealth & Fitness

നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമുണ്ടോ എന്ന് മുന്‍കൂട്ടി അറിയണോ?

മസ്തിഷ്‌ക വികാസവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ഓട്ടിസം. ‘തന്നിലേക്ക് തന്നെ ഉള്‍വലിയുക’ എന്നതാണ് ഓട്ടിസം കൊണ്ടര്‍ഥമാക്കുന്നത്. നാഡീ വ്യൂഹ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തിലും വികാസത്തിലും ഉണ്ടാകുന്ന ക്രമക്കേടുകള്‍ മൂലം ഓട്ടിസം ബാധിച്ചവരില്‍ ആശയവിനിമയം, സങ്കല്‍പശേഷി, പെരുമാറ്റം, സാമൂഹികശേഷി തുടങ്ങിയ തലങ്ങള്‍ മറ്റ് കുട്ടികളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. പെരുമാറ്റത്തിലും ചലനത്തിലും പ്രകടമാകുന്ന വേറിട്ട സവിശേഷതകളാണ് ഓട്ടിസം തിരിച്ചറിയാന്‍ സഹായകമാകുന്ന പ്രധാന ഘടകങ്ങള്‍.

Also Read : ഓട്ടിസം ബാധിച്ച 16 കാരിക്ക് ക്രൂര പീഡനം: പുറത്തു പറഞ്ഞാൽ മാംസം തീറ്റിക്കുമെന്ന ഭീഷണി: മാനസിക നില കൂടുതൽ തകർന്ന പെൺകുട്ടി ചികിത്സയിൽ

ജന്മനാ ഉള്ള വൈകല്യങ്ങളും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ചയിലുണ്ടാകുന്ന വൈകല്യങ്ങളുമാണ് ഓട്ടിസത്തിന് കാരണമാകുന്നത്. ചില കേസുകളില്‍ ഓട്ടിസത്തിനൊപ്പം അപസ്മാരവുംകണ്ടുവരാറുണ്ട്. പാരമ്പര്യഘടകങ്ങളും ഓട്ടിസത്തെ സ്വാധീനിക്കാറുണ്ട്. ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചാല്‍ മറ്റേയാള്‍ക്ക് അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

മൂന്ന് വയസ്സിന് മുന്‍പു തന്നെ കുട്ടികളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്.
ഓട്ടിസ്റ്റിക് കുട്ടികള്‍ മാതാപിതാക്കളോടൊ ബന്ധുക്കളോടൊ യാതൊരു അടുപ്പവും കാണിക്കില്ല.
ചില കുട്ടികള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നതോ ചെയ്യുന്നതോ പോലും ശ്രദ്ധിക്കാതെ അവരുടേതായ ലോകത്ത് ഒതുങ്ങി കൂടാന്‍ ശ്രമിക്കും. ഇത്തരം കുട്ടികള്‍ മറ്റ് കുട്ടികളെപ്പോലെ മാതാപിതാക്കള്‍ പിരിഞ്ഞാല്‍ പേടിയോ ഉത്കണ്ഠയോ കാണിക്കുകയില്ല.
സംസാരിക്കാനുള്ള വൈകല്യവും ഓട്ടിസ്റ്റിക് കുട്ടികളില്‍ കണ്ടുവരുന്നു. സംസാരിച്ച് തുടങ്ങിയാലും അത് ഒരുപാട് വൈകിയായിരിക്കും.
ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും കാണാറുണ്ട്.

അപൂര്‍വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. ‘ഹൈപ്പര്‍ ലെക്‌സിയ’ എന്നാണ് ഇതിനെ പറയുന്നത്. ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും.

തിരിച്ചറിയാനുള്ള വഴികള്‍

കുട്ടികളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ രക്തത്തിന്റേയും മൂത്രത്തിന്റേയും പരിശോധനയിലൂടെ കഴിയും. ഓട്ടിസവും രക്തത്തിലെ പ്രോട്ടീനിലെ പ്ലാസ്മയുടേയും അളവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താന്‍ സാധിക്കും. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയാത്തത് രോഗവ്യാപ്തി വര്‍ധിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button