Latest NewsKeralaNews

സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ വൈ​റ​ലാ​യ സെ​ൽ​ഫി “ദു​ര​ന്തം’ പുതിയ വിവാദത്തിലേക്ക്

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സെ​ൽ​ഫി ദു​ര​ന്തം എ​ന്ന പേ​രി​ലു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​ണ്. എല്ലാവരും അതൊരു അ​പ​ക​ട​ദൃ​ശ്യ​മെന്നാണ് കരുതിയത്. എന്നാൽ അ​തൊ​രു സി​നി​മ​യു​ടെ ട്രെ​യ്ല​റാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് പിന്നീട് വന്നത്. ഇതാണ് ഇപ്പോൾ വി​വാ​ദ​ത്തി​ലേ​ക്കു നീ​ളു​ന്ന​ത്.

ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത കി​ണ​റി​നു സ​മീ​പ​മി​രു​ന്ന് ര​ണ്ടു കു​ട്ടി​ക​ൾ സെ​ൽ​ഫി​യെ​ടു​ക്കുന്നതാണ് പശ്ചാത്തലം. ഈ സമയം സ​മീ​പം വെ​ള്ളം​കോ​രു​ക​യാ​യി​രു​ന്ന അ​മ്മൂ​മ്മ കി​ണ​റ്റി​ൽ വീ​ഴു​ന്ന വീ​ഡി​യോ ദൃ​ശ്യ​മാ​യി​രു​ന്നു ഇ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ സം​ഭ​വം ഏ​റെ​പ്ര​ചാ​രം നേ​ടി. പ​ല​രും കി​ണ​റി​നു​വേ​ലി​കെ​ട്ടാ​ത്ത വീ​ട്ടു​കാ​രെ വി​മ​ർ​ശി​ച്ചു.

read also: സെൽഫി ദുരന്തം തുടർക്കഥയാകുന്നു ; ഈ യുവാവിന് സംഭവിച്ചതിങ്ങനെ

കി​ണ​റ്റി​ൽ വീ​ണ അ​മ്മൂ​മ്മ​യെ സ​ഹാ​യി​ക്കാ​നാ​യി മ​റ്റു​ചി​ല​ർ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​വ​രെ പ​ദ്ധ​തി​യി​ട്ടു. അ​പ്പോ​ഴാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​വി​യ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ഈ ​ദൃ​ശ്യം ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​യു​ള്ള ട്രെ​യ്ല​ർ ആ​ണെ​ന്ന വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

മാത്രമല്ല കി​ണ​റ്റി​ൽ വീ​ഴു​ന്ന അ​മ്മൂ​മ്മ​യാ​യി അ​ഭി​ന​യി​ച്ച രാ​ജ​ല​ക്ഷ്മി​യേ​യും ഒ​പ്പം​കൂ​ട്ടി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്തു. ചി​ത്ര​ത്തി​ലെ ഈ ​ദൃ​ശ്യ​ത്തി​ലൂ​ടെ താ​ൻ ശ്ര​മി​ച്ചത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​തി​നെ തു​റ​ന്നു​കാ​ട്ടാ​നാ​ണെന്നാണ് സം​വി​ധാ​യ​ക​ന്‍റെ അ​ഭി​പ്രാ​യം.

ത​ന്‍റെ ല​ഷ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് ഒ​രു ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ൽ ധാ​ർ​മി​ക​ത​യു​ടെ പ്ര​ശ്ന​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും വ​സ്തു​ത വെ​ളി​പ്പെ​ടു​മ്പോ​ൾ അ​തി​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ത്തി​നെ​തി​രെ നോ​ഡ​ൽ ഓ​ഫീ​സ​ർ സൈ​ബ​ർ ഡോം ​ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും കേ​സി​ൽ പ​രാ​തി കി​ട്ടി​യി​ൽ ഐ​ടി നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു​മാ​ണ് ഐ​ജി പ​റ​യു​ന്ന​ത്. ബോ​ധ​വ​ത്ക​ര​ണം എ​ന്ന പേ​രി​ൽ എ​ന്തും ചെ​യ്യാ​ൻ ആ​രേ​യും അ​നു​വ​ദി​ക്കില്ലെന്നും സി​നി​മ​യു​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തു തെ​റ്റ​ഇല്ലന്നും എ​ന്നാ​ല​ത് സി​നി​മ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button