ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. നാല് അജ്ഞാതരുടെ ആക്രമണത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിക്ക് നിസ്സാര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹപാഠിക്കും പരിക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരും മറ്റുവിദ്യാര്‍ഥികളുടെ സഹായത്തോടെ ആക്രമികളെ തെരഞ്ഞെങ്കിലും ഇവരെ കണ്ടെത്താനായില്ല. ക്യാമ്പസില്‍ ഇവര്‍ എങ്ങനെയെത്തിയെന്നതും ദുരൂഹമാണ്.
Post Your Comments