Latest NewsNewsIndia

എന്തും പറഞ്ഞും കാട്ടിയും നേതാവാകാൻ ശ്രമിക്കുമ്പോഴും രാഹുലിന്റെ രോദനം ഒരേ കാരണത്താൽ ; നിര്‍മല സീതാരാമന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. ബി.ജെ.പി ദേശീയ അധ്യക്ഷനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത് കൊലപാതക കേസിലെ പ്രതിയെന്നാണ്. കൊലപാതക കേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതാണ്. ഹുലിന്റെ പ്രസംഗം കേവലം പരാജിതന്റെ രോദനമാണെന്നും അവർ പറയുകയുണ്ടായി.

Read Also: വാഹന വിപണിയെ പിടിച്ചടക്കി പുത്തന്‍ സ്വിഫ്റ്റ് : റെക്കോര്‍ഡ് ബുക്കിംഗ്

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മുമ്പ് ശ്രീരാമന്റെ അസ്ഥിത്വം പോലും അവര്‍ ചോദ്യം ചെയ്തിരുന്നുവെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. കൊലപാതകം നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ ബി.ജെ.പിയുടെ പ്രസിഡന്റായി സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അത് ഒരിക്കലും അംഗീകരിക്കില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button