ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. കൊല്‍ക്കത്തന്മ ബംഗാളിലാണ് സംഭവം. പ്രതിമയില്‍ അക്രമികള്‍ കറുത്ത നിറം പൂശി. നെഹ്റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത് ബംഗാളിലെ കത്വയില്‍ ശനിയാഴ്ചയാണ്.
കോണ്‍ഗ്രസ് സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ചു. എന്നാല്‍ ബിജെപി ആരോപണം നിഷേധിച്ചു. അക്രമമുണ്ടായത് കത്വ നഗരത്തിലെ ടെലിഫോണ്‍ മൈതാനത്തു സ്ഥാപിച്ച പ്രതിമയ്ക്കു നേരെയാണ്. അക്രമികള്‍ക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധ സമരം നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
read also: ഒരു പ്രതിമ കൂടി തകര്‍ക്കപ്പെട്ടു
തൃണമൂല്‍ കോണ്‍ഗ്രസും പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ക്കു സംഭവത്തില്‍ പങ്കുണ്ടെന്നും പ്രതിമ നഗരസഭ ചിലവില്‍ വൃത്തിയാക്കുമെന്നും കത്വ നഗരസഭ ചെയര്മാന് രബീന്ദ്രനാഥ് ചതോപാധ്യായ പ്രതികരിച്ചു.
Post Your Comments